കണിച്ചാർ (കണ്ണൂർ): ചാണപ്പാറയിലെ വാടക മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗത്തിൻ്റെ സൗകര്യം ലഭ്യമാകാതെ വന്നതോടെ ഇൻക്വസ്റ്റ് വൈകി. ചാണപ്പാറയിലെ വാടക മുറിയിൽ വർഷങ്ങളായി താമസിക്കുന്ന പാനികുളം ബാബു (50) നെയാണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തു വരികയാണ്. സമീപത്തെ മുറിയിലെ താമസക്കാരനായ തിരുവനന്തപുരം ആറ്റിങ്ങൽ വളക്കാട് സ്വദേശിയെ ആണ് ചോദ്യം ചെയ്യുന്നത്. പുതിയ ശിക്ഷാ നിയമം അനുസരിച്ച് ഇപ്പോൾ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. ഇന്നലെ ബാബുവിനെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത മുറിയിലെ താമസക്കാരനും അപ്രത്യക്ഷനായിരുന്നു. ബാബു മരിച്ചു കിടക്കുന്നതിന് സമീപത്ത് തന്നെ ഒരു കല്ലും കണ്ടെത്തി. മുറിയുടെ ഭിത്തിയിൽ ചോര ചിതറിയ നിലയിലാണുള്ളത്. ബാബുവിനെയും സമീപത്തെ മുറിയിലെ താമസക്കാരനെയും ഇന്നലെ രാവിലെ മുതൽ കാണാതെ വന്നതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത് സമീപവാസിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു കേളകം പൊലീസ് സ്‌ഥലത്ത് എത്തി പരിശോധന നടത്തി തിങ്കളാഴ്ച് രാത്രിയിലാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്ക് മുൻപ് വിവാഹം ബന്ധം വേർപ്പെടുത്തിയ ബാബു വാടക മുറിയിലായിരുന്നു താമസം. പുതിയ നിയമപ്രകാരം ഫോറൻസിക് വിഭാഗം സ്‌ഥലത്ത് പരിശോധന നടത്തിയ ശേഷം മാത്രമേ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കൂ. പുതിയ നിയമ പ്രകാരം അഞ്ച് വർഷത്തിൽ അധികം ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാണ്. അതിനു ശേഷം ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ മാത്രമാണ് കുറ്റകൃത്യം സംബന്ധിച്ച വകുപ്പുകളിൽ മാറ്റം വരുത്താനും കഴിയുക.. ഫോറൻസിക് വിഭാഗം എത്താത്തതിനാൽ മൃതദേഹം മുറിയിൽ തന്നെയാണ് ഉള്ളത് .കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പാലിവാൾ സംഭവ സ്‌ഥലത്ത് പരിശോധന നടത്തി.
According to Nyaya, forensic examination is also mandatory for the inquest.